BPPR സെല്ലും പോർട്ടലും
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭരണസംവിധാനത്തെ കൂടുതൽ ലളിതവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ളതാണ് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനീയറിംഗ് സെൽ – BPPR Cell.
‘Simplify First, Digitise Next, Automate Thereafter’ – ആദ്യം ലളിതവൽക്കരിക്കുക, തുടർന്ന് ഡിജിറ്റൈസ് ചെയ്യുക, അതിനുശേഷം ഓട്ടോമേറ്റ് ചെയ്യുക എന്നതാണ് ഈ പരിഷ്കരണ പ്രവർത്തനങ്ങളുടെ അടിസ്ഥാന സമീപനം.
ഈ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് BPPR പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും വിദഗ്ധർക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാനുള്ള ഒരു തുറന്ന വേദിയായിരിക്കും ഈ പോർട്ടൽ.
ഭരണപരിഷ്കരണം സർക്കാർ സംവിധാനത്തിനുള്ളിൽ മാത്രം ഒതുങ്ങേണ്ടതല്ല; ജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കൂടി ഉൾക്കൊള്ളുന്ന ഒരു കൂട്ടായ പ്രവർത്തനമായി അത് മാറണം എന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ സംരംഭം.